Bengaluru Crime News: പ്രണയം നിരസിച്ചതിലെ പക; ബെംഗളൂരുവിൽ 20-കാരിയായ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

യാമിനി പ്രിയ എന്ന 20 വയസ്സുകാരിയായ വിദ്യാർത്ഥിയെ ബംഗളൂരുവിൽ നടുറോഡിൽ കുത്തിക്കൊന്നു,

Written by - Ajitha Kumari | Last Updated : Oct 17, 2025, 01:48 PM IST
  • പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു
  • ഇരുപതുകാരിയായ ബിഫാം വിദ്യാർത്ഥിനിയെയാണ് നടുറോഡിൽ വച്ച് കുത്തിക്കൊന്നത്
Bengaluru Crime News: പ്രണയം നിരസിച്ചതിലെ പക; ബെംഗളൂരുവിൽ 20-കാരിയായ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ഇരുപതുകാരിയായ ബിഫാം വിദ്യാർത്ഥിനിയെയാണ് നടുറോഡിൽ വച്ച് കുത്തിക്കൊന്നത്. ബെംഗളൂരുവിലെ മന്ത്രി മാളിന് സമീപമുള്ള റെയിൽവേ ട്രാക്കിന് അടുത്തുള്ള റോഡിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.  

Add Zee News as a Preferred Source

Also Read: ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലപ്പെട്ടത് യാമിനി പ്രിയ എന്ന വിദ്യാർത്ഥിനിയാണ്.  റിപ്പോർട്ടുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ പരീക്ഷ എഴുതാൻ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് യാമിനി'പ്രിയ ആക്രമിക്കപ്പെട്ടത് എന്നാണ്. ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതിയായ വിഗ്നേഷ് ആളുകൾ നോക്കിനിൽക്കെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യാമിനി പ്രിയയുടെ കഴുത്തിൽ പലതവണ കുത്തിയിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: കുബേരന് പ്രിയം ഇവരോട് നൽകും അപാര സമ്പത്തും പുരോഗതിയും, നിങ്ങളും ഉണ്ടോ?

പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം വിഗ്നേഷ് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയിരുന്നു. തുടർന്ന് വിവരമറിഞ്ഞ് ശ്രീറാംപുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാനായി അന്വേഷണം നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News