കോഴിക്കോട്: ബിഗ്ബോസ് താരം ബ്ലെസ്ലി ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. വലിയ തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









