തൃശൂർ: കുമ്പളങ്ങാട്ട് ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ പ്രതികളായ ജയേഷ്, സുമേഷ്, ജോൺസൺ, സെബാസ്റ്റ്യൻ, ബിജു, രവി,സതീഷ്, സനീഷ്, സുനീഷ്, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്
കേസിൽ ശിക്ഷാ വിധി നാളെയാണ്. സിപിഎം പ്രവർത്തകനായ ബിജു 2010 മെയ് 16നാണ് കൊല്ലപ്പെട്ടത്. തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വച്ചായിരുന്നു കൊലപാതകം. കോടാലി, മടവാള്‍ തുടങ്ങിയ ആയുധങ്ങളുമായെത്തിയ സംഘം ബിജുവിനെ തലങ്ങു വിലങ്ങും വെട്ടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









