കൊല്ലം: ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് കള്ളപ്പണം പിടികൂടിയതായി റിപ്പോർട്ട്. സംഭവം നടന്നത് ഇന്ന് പുലർച്ചെയോടെയാണ്. രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപയാണ് അന്വേഷണ സംഘം പിടികൂടിയത്.
Also Read: റാപ്പർ വേടന്റെ ഫ്ലാറ്റിൽ പരിശോധന; 7 ഗ്രാം കഞ്ചാവ് പിടികൂടി
സംഭവത്തിൽ കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ്, വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡിലെ താമസക്കാരനുമായ ബാലാജി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍, റെയില്‍വേ സംരക്ഷണ സേനയുടെ (RPF) പുനലൂര്‍ എഎസ്‌ഐ തില്ലൈ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
അന്വേഷണ സംഘം ആദ്യം പണം കണ്ടെടുത്തത് അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലുള്ള തുണിസഞ്ചിയിലും ക്യാരി ബാഗിലുമായി സൂക്ഷിച്ചിരുന്ന 30.62 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സ്ലീപ്പര്‍ ക്ലാസില്‍ പരിശോധിക്കുമ്പോഴാണ് ബാലാജിയില്‍ നിന്നും നാല് ലക്ഷം രൂപ കണ്ടെടുത്തത്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇവരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമൊന്നും ഇവർ നല്‍കിയിട്ടില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയയിൽ 6 അപൂർവ സംഗമം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!
സംഭവത്തെ കുറിച്ച് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ടെന്നും പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും റെയില്‍വേ പോലീസ് എസ്എച്ച്ഒ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ 12 ന് ഇതേ തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 16.56 ലക്ഷം രൂപ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും കള്ളപ്പണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്നത് 1.8 കോടിയുടെ പണമാണ്. ഇതിന്റെ ഉറവിടം സംബന്ധിച്ചോ, ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവരുന്നത് എന്നതിനെ സംബന്ധിച്ചോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കള്ളപ്പണത്തിന് പുറമേ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.