Bomb Threat: കേരളാ ഹൈക്കോടതിയിൽ ബോംബ് ഭീഷണി

Bomb Threat: ഇമെയിലായാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 04:22 PM IST
  • ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി
Bomb Threat: കേരളാ ഹൈക്കോടതിയിൽ ബോംബ് ഭീഷണി

എറണാകുളം: കേരളാ ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Add Zee News as a Preferred Source

Also Read-Kerala Lottery Result: 75 ലക്ഷം ലഭിച്ച ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതി പരിസരത്ത് ആർഡിഎക്സ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. കമ്മീഷണറുടെ നിർദേശപ്രകാരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News