Kerala Cat Killing Video: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

പാലക്കാട്: പൂച്ചയെ കൊന്ന് അവയവങ്ങൾ മുറിച്ചുമാറ്റി ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെർപ്പുളശേരി മഠത്തിപ്പറമ്പ് സ്വദേശി ഷജീറിന് എതിരെയാണ് പോലീസ് കേസെടുത്തത്.
മൃഗങ്ങൾക്ക് എതിരായ ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറാണ് ഷജീർ. ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ സ്റ്റോറിയായി പങ്കുവച്ചത്. ആദ്യം പൂച്ചയ്ക്ക് ഭക്ഷണം നൽകി. പിന്നീട് അതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ചു. ഇറച്ചിയിൽ ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തി.
ഇതിന്റെ ദൃശ്യങ്ങളാണ് ഇയാൾ വീഡിയോ ചിത്രീകരിച്ച് പങ്കുവച്ചത്. ദു:ഖകരമായ പശ്ചാത്തല സംഗീതം നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ കേസെടുക്കണമെന്നും കർശനമായ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.