)
പുനലൂർ: സ്കൂൾ വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിൽ. കുന്നിക്കോട് പോലീസാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ ജ്യോതിസ് ഭവനിലെ അജയഘോഷാണ് അറസ്റ്റിലായത്. സംഭവം നടന്നത് കഴിഞ്ഞ 25 നാണ്. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകാൻ പതിവുപോലെ പുനലൂർ-ചക്കുവരയ്ക്കൽ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനി കയറി. തുടർന്ന് കോട്ടവട്ടം കഴിഞ്ഞപ്പോൾ ബസിൽ വെച്ച് കണ്ടക്ടർ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിന് ശേഷം ഈ സംഭവം സ്കൂളിലെ ടീച്ചറിനോട് പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ടീച്ചർ കുന്നിക്കോട് പോലീസിൽ വിവരം അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.