)
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് അവധിയിൽ പ്രവേശിച്ചു. വടകര ഡിവൈഎസ്പി ആയ ഉമേഷാണ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചത്. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല.
ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിക്കുകയും കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈംഗിക പീഡന ആരോപണത്തിൽ ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.