കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനടക്കം 4 കുട്ടികളെ കൂട്ടംചേർന്ന് മർദിച്ചതായി പരാതി. തളിപ്പറമ്പ് തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങിയ 17 കാരായ നാല് കുട്ടികൾക്കാണ് മർദ്ദനമേറ്റത്. സ്കൂളിന്‍റെ ഫ്ലെക്സ് നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദനം എന്ന് പരിക്കേറ്റ കുട്ടികൾ വ്യക്തമാക്കി. പരിക്കേറ്റ കുട്ടികൾ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരിക്കേറ്റവരുടെ രക്ഷിതാക്കൾ പറഞ്ഞു.
മകനെയും കൂട്ടുകാരെയും മർദിച്ചത് സാമൂഹ്യ വിരുദ്ധരാണെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പറയുന്നു. ഹെൽമറ്റും ഇരുമ്പുവടിയും ഉപയോഗിച്ചാണ് മർദ്ദിച്ചത്. പിറന്നാൽ ആഘോഷം കഴിഞ്ഞു വഴിയിൽ ഇരുന്നപ്പോൾ അവിടെയിരുന്ന ഫ്ലക്സിൽ ചെറിയ കല്ല് കൊണ്ടിരുന്നു എന്ന് കുട്ടികൾ തന്നെ പറഞ്ഞു. ഇത് കണ്ടവർ ആളുകളെ ഫോണിൽ വിളിച്ചു വരുത്തിയാണ് മർദ്ദനം ആരംഭിച്ചതെന്നും സന്തോഷ് പറഞ്ഞു. തുടർന്ന് മർദ്ദനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം പ്രാപിച്ചെന്നും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആക്രമികൾ ആദ്യം അനുവദിച്ചില്ലെന്നും സന്തോഷ് പറയുന്നു. സാംസ്കാരിക പ്രവർത്തനത്തെ ഭയക്കുന്ന സാമൂഹ്യവിരുദ്ധരാണ് മർദ്ദനത്തിന് പിന്നിലെന്നും സന്തോഷ് കീഴാറ്റൂർ ആരോപിച്ചു. ഇതിന് പിന്നിൽ എന്താണെന്ന് അറിയണമെന്നും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സന്തോഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









