തിരുവനന്തപുരം: പായസം പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലാണ് ആക്രമണം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ പായസക്കട തകർത്തതിനുശേഷം നിർത്താതെ പോയെന്നാണ് പരാതിയില്‍ പറയുന്നത്. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം പിറകിലോട്ട് എടുത്ത് കിയോസ്ക് ഇടിച്ചുതെറിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേര് പായസം പാഴ്സൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാഴ്സൽ തീർന്നുപോയി എന്ന് പറഞ്ഞതോടെ കാറ് പിന്നോട്ടെടുത്ത് പായസക്കട ഇടിച്ച് തകർക്കുകയായിരുന്നു. സംഭവസമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് കഷ്ട്ടിച്ചാണ് രക്ഷപ്പെട്ടത്. കട തകർത്തതിന് ശേഷം വാഹനം നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. പിന്നാലെ റസീന പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









