Murder Case: ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയതിന് കൊന്നു കളഞ്ഞോ? അമ്മായിയമ്മയും നാത്തൂനും ഒളിവിൽ

Murder Case: സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 5, 2025, 05:28 PM IST
  • മഹാരാഷ്ട്രയിലെ ജഗല്‍ഗാവിലെ കിനോഡ് ഗ്രാമത്തിലാണ് സംഭവം.
  • 26 കാരിയായ ഗായത്രി കോലിയാണ് കൊല്ലപ്പെട്ടത്.
  • യുവതിയുടെ ഭർത്താവും അമ്മായിയമ്മയും നാത്തൂനും ഒളിവിലാണ്.
Murder Case: ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയതിന് കൊന്നു കളഞ്ഞോ? അമ്മായിയമ്മയും നാത്തൂനും ഒളിവിൽ

ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയതിന് യുവതിയെ കൊന്ന് സാരിയിൽ കെട്ടിത്തൂക്കിയതായി പരാതി. മഹാരാഷ്ട്രയിലെ ജഗല്‍ഗാവിലെ കിനോഡ് ഗ്രാമത്തിലാണ് സംഭവം. 26 കാരയിയാ ഗായത്രി കോലിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവും അമ്മായിയമ്മയും നാത്തൂനും ഒളിവിലാണ്. 

Add Zee News as a Preferred Source

ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നുമാണ് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അതിനിടെ, ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News