ന്യൂഡൽഹി: ഫരീദാബാദിൽ കൈക്കൂലി വാങ്ങിയ പോലീസുകാരൻ വിജിലൻസ് പിടിയിൽ. സബ് ഇൻസ്പെക്ടറായ മഹേന്ദ്ര ഉല ആണ് വിജിലൻസ് പിടിയിലായത്. വിജിലൻസ് പിടികൂടിയതോടെ ഇയാൾ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി. പോത്തുമോഷണക്കേസിലാണ് പോലീസുകാരൻ കൈക്കൂലി വാങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹേന്ദ്ര ഉല കൈക്കൂലി വാങ്ങിയെന്ന വിവരം അറിഞ്ഞ് വിജിലൻസ് എത്തിയതോടെ ഇയാൾ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വിജിലൻസ് ഇയാളെ പിടികൂടുന്നതും പണം വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥർ പോലീസുകാരന്റെ വായിൽ കൈകടത്തി പണം എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.


Also Read: നെടുമങ്ങാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തി പൊളിച്ച് വൻകവർച്ച; ലക്ഷങ്ങളുടെ നഷ്ടം


 


മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസുകാരൻ പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളിൽ നിന്നും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 6,000 രൂപ ശുഭനാഥ് പോലീസുകാരന് നൽകിയിരുന്നു. ബാക്കി തുക നൽകുന്നതിന് മുമ്പ് വിജിലൻസിനെ വിവരം അറിയിച്ചു അവരെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.