)
കൊക്കെയ്ൻ ക്യാപ്സൂൾ വിഴുങ്ങിയ നിലയിൽ ദമ്പതികൾ അറസ്റ്റിൽ. നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികളാണ് പിടിയിലായത്. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്സൂളുകള് ഇരുവരുടെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു പുറത്തെടുക്കുന്നതിനായി രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ലഹരിക്കടത്ത് സംശയത്തിന്റെ പേരിൽ ഡിആർഐ സംഘം ഇവരെ വിശദമായി പരിശോധിച്ചിരുന്നു
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ശരീരത്തിലോ ബാഗുകളിലോ ഒന്നും ഒളിപ്പിച്ചതായി കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വിഴുങ്ങിയ നിലയിൽ ക്യാപ്സൂളുകൾ കണ്ടെത്തിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ 8.45 നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.