)
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി ദമ്പതിമാര്‍ പിടിയില്‍. സ്റ്റേഡിയം വാര്‍ഡില്‍ മഠത്തില്‍പ്പറമ്പില്‍ സിയ (40), ഭാര്യ സഞ്ജുമോള്‍ (39) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോര്‍ത്ത് പോലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയാണ് ദമ്പതികളിൽ നിന്നും പിടിച്ചെടുത്തത്.
സംസ്ഥാനത്ത് സ്കൂള്‍ തുറന്നതിന്റെ ഭാഗമായാണ് പൊലീസ് പരിശോധന നടത്തിയത്. വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. മാസങ്ങളായി കേരളത്തിന് പുറത്തുനിന്ന് ലഹരിവസ്തുക്കളെത്തിച്ച് നാട്ടിൽ കച്ചവടം ചെയ്യുകയായിരുന്നു സിയ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധുബാബു, നോര്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, എസ്ഐമാരായ ഗീതുമോള്‍, സൈമണ്‍ ആന്റെ, സീനിയര്‍ സിപിഒ ബിജിമോന്‍, സിപിഒ മാത്യു എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.