)
കൊല്ലം: കൊല്ലം ഏരൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് സൂചന. പ്രശോഭയുടെ മൃതദേഹം വെട്ടേറ്റ നിലയിലും റെജിയുടെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്.
തലയിൽ നിന്ന് രക്തം വാർന്ന് ചുമരിനോട് ചേർന്ന് തറയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.