Kannur News: മട്ടന്നൂർ കൊടോളിപ്രത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം

കണ്ണൂർ: ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ കൊടോളിപ്രത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഇരുവരും വീട്ടിൽ തനിച്ചായിരുന്നു. ഇവരുടെ മകൾ ഭർത്താവിന്റെ വീട്ടിലും മകൻ ഭാര്യ വീട്ടിലും പോയിരിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീടിന് വെളിയിലേക്ക് ഇരുവരെയും കാണാതെ വന്നതോടെ അയൽവാസികൾ മകനെ വിവരം അറിയിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവരുടെ വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് ഇരുവരുടെയും മരണം. വിദേശത്തായിരുന്ന ബാബു 10 വർഷം മുൻപാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കിൽ അടയ്ക്കാൻ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാർ പറയുന്നത്. വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.