Covid Patient Sexual Assault Case: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

2020 സെപ്റ്റംബർ 5ന് ആണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നൗഫൽ യുവതിയെ പീഡിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 02:29 PM IST
  • കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.
  • ഇയാൾക്ക് 1.80 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
  • പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Covid Patient Sexual Assault Case: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 1.80 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

Add Zee News as a Preferred Source

2020 സെപ്റ്റംബർ 5ന് രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നൗഫൽ യുവതിയെ പീഡിപ്പിച്ചത്. നാലര വർഷമായി ഇയാൾ വിചാരണത്തടവിലാണുള്ളത്. ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വെക്കൽ, ആയുധം ഉപയോഗിക്കാതെയുള്ള ഉപദ്രവം, പട്ടികജാതി പീഡനം തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.

Also Read: Murder Case: പീഡന ശ്രമം വീട്ടിലറിയിക്കുമെന്ന് പറ‍ഞ്ഞു; തൃശൂരിൽ 6 വയസുകാരനെ മുക്കിക്കൊന്നു, പ്രതി പിടിയിൽ

പന്തളത്ത് നിന്ന് അടൂരിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ വഴിമാറ്റി കൊണ്ടുപോയ നൗഫൽ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ യുവതി പകർത്തിയ ദൃശ്യങ്ങൾ പിന്നീട് കേസിൽ നിർണായക തെളിവുകളായി മാറി. സംഭവം നടന്ന് അടുത്ത ദിവസം തന്നെ പോലീസ് നൗഫലിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിവിധ വകുപ്പുകളിലായി ആറോളം കേസുകളാണ് നൗഫലിനുമേൽ ചുമത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News