)
തൊടുപുഴ: മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് മരിച്ചു. ഇടുക്കി കജനാപാറ സ്വദേശിയായ ആണ്ടവരാണ് മരിച്ചത്. ഇദ്ദേഹം രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ദീർഘകാലം സിപിഐഎം രാജാക്കാട് ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വാക്കുതർക്കത്തെ തുടർന്ന് മകൻ മണികണ്ഠൻ ആണ്ടവരുടെ തലയ്ക്കടിച്ചത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. സംഭവം നദാനന്ത ഞായറാഴ്ച രാത്രി 11 മണിക്കായിരുന്നു. പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ ടേബിൾ ഫാനുപയോഗിച്ച് ആണ്ടവരെ മർദിക്കുകയായിരുന്നു.
സംഭവ നടന്ന സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. തലയിലും മുഖത്തും അടിയേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളേജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂർ സ്ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ചിന്, മരിച്ചത് പ്രതിയുടെ ബന്ധു
കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടയിൽ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തിരിക്കുന്നത് സ്ഫോടക വസ്തു നിയമപ്രകാരമാണ്. 2016 ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.
പ്രതിയായ അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം നടത്തുന്നുണ്ട്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇതിൻ്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.