)
കൊച്ചി: പാസ്പോർട്ട് വേരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച സിപിഒയ്ക്ക് സസ്പെൻഷൻ. കൊച്ചിയിലാണ് സംഭവം. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നേരത്തെ വിജേഷിനെതിരെ കൊച്ചി ഹാർബർ പൊലീസ് കേസെടുത്തിരുന്നു. പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടിയാണ് യുവതിയെ വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് യുവതിയെ കാറിൽ പിടിച്ചു കയറ്റാൻ വിജേഷ് ശ്രമിച്ചു. യുവതി എതിർത്തിട്ടും കാറിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.
യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതി ഇന്നലെയാണ് പൊലീസിന് ലഭിക്കുന്നത്. ഇന്നലെ ഹാർബർ പൊലീസിന് ലഭിച്ച പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് വിജീഷിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിജേഷിനെ സസ്പെൻഡ് ചെയ്തത്. വിജേഷിനെതിരെ ഇതിന് മുമ്പും പരാതികൾ ഉയര്‍ന്നിരുന്നു. ഡിസിപിയുടെ വകുപ്പുതല നടപടിയാണ് ഇപ്പോല്‍ ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.