Crime News: മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; സഹോദരങ്ങൾ പിടിയിൽ

മൊബൈൽ ഷോപ്പിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത ശേഷമാണ് ഇവർ 25 ലക്ഷം വിലമതിക്കുന്ന മൊബൈൽ ഫോണുകളും ആക്‌സസറിസുകളും ഒപ്പം 50,000 രൂപയും മോഷ്ടിച്ചത്.  

Written by - Zee Malayalam News Desk | Last Updated : May 9, 2025, 03:41 PM IST
  • മൊബൈൽ കട കുത്തിത്തുറന്ന് മോഷണം
  • മോഷണത്തിനു പിന്നിൽ നാലംഗ സംഘമാണ് എന്നാണ് വിവരം
  • മോഷണം നടന്നത് മാർച്ച് 31നാണ്
Crime News: മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; സഹോദരങ്ങൾ പിടിയിൽ

പുതുക്കാട്: മൊബൈൽ കട കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിലായതായി റിപ്പോർട്ട്. അന്നമനട സ്വദേശികളായ ഊളക്കൻ സെയ്ദ് മുഹസിൻ, സഹോദരൻ മുഹത്ത് അസീം എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

Add Zee News as a Preferred Source

Also Read: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 36 വർഷം തടവ്

മോഷണം പോയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. മോഷണത്തിനു പിന്നിൽ നാലംഗ സംഘമാണ് എന്നാണ്  വിവരം. മോഷണം നടന്നത് മാർച്ച് 31നാണ് . 

തലോർ ജംക്‌ഷനു സമീപത്തെ അഫാത്ത് മൊബൈൽ ഷോപ്പിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത ശേഷമാണ് ഇവർ 25 ലക്ഷം വിലമതിക്കുന്ന മൊബൈൽ ഫോണുകളും ആക്‌സസറിസുകളും ഒപ്പം 50,000 രൂപയും മോഷ്ടിച്ചത്.

Also Read: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, എങ്ങനെ?

പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐ എൻ.പ്രദീപ്, അഡിഷണൽ എസ്‌ഐ സുധീഷ്, ഡാൻസാഫ്- ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സീനിയർ സിപിഒമാരായ രജനീശൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും.

 

Trending News