തിരുവനന്തപുരം: പോത്തൻകോട് ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പോത്തൻകോട് ജംഗ്ഷന് സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവരാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടേറ്റത്.
അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ് (28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പോത്തൻകോട് ജംഗ്ഷന് സമീപത്തെ ബാറിലായിരുന്നു സംഭവം.
രാത്രി എട്ട് മണിയോടെ ബാറിലെത്തിയ സജീവും സുഹൃത്തുക്കളായ ഷിജിൻ, മഹേഷ് എന്നിവരും മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത ടേബിളിലുണ്ടായിരുന്ന നാലംഗ സംഘവുമായി വാക്കു തർക്കവും കയ്യേറ്റവുമുണ്ടായി.
ALSO READ: എട്ട് മാസം പ്രായമായ കുഞ്ഞിന് പനിക്ക് മരുന്ന് മാറി നൽകി; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
തുടർന്ന് ശ്യാംരാജും സുഹൃത്തായ ബിനുവും ചേർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സജീവിനെയും ഷിജിനെയും തലയിലും മുഖത്തും കൈയിലും വെട്ടുകയായിരുന്നു. അക്രമത്തിൽ പ്രതികൾക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ ബുധനാഴ്ച രാത്രിയാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









