Crime News: കാസർകോട്ട് നാലുപേർക്ക് വെട്ടേറ്റു; ആക്രമണം പടക്കംപൊട്ടിച്ചത് ചോദ്യംചെയ്തതിന്

Kasaragod Crime News: വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 12:14 AM IST
  • വാഹനം തടഞ്ഞുനിർത്തി പത്തം​ഗ സംഘം ആക്രമിക്കുകയായിരുന്നു
  • നാല് പേർക്കാണ് ആക്രമണത്തിൽ വെട്ടേറ്റത്
Crime News: കാസർകോട്ട് നാലുപേർക്ക് വെട്ടേറ്റു; ആക്രമണം പടക്കംപൊട്ടിച്ചത് ചോദ്യംചെയ്തതിന്

കാസർകോട്: കാസർകോട് നാലാംമൈലിൽ നാല് പേർക്ക് വെട്ടേറ്റു. വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം. ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

Add Zee News as a Preferred Source

അയൽവാസിയുടെ വീട്ടിൽ പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം ഫവാസിന്റെ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞുനിർത്തി പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.

ഫവാസിനെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചതിന് ശേഷം ആക്രമികൾ കുത്തി വീഴ്ത്തി. സംഭവത്തിൽ വിദ്യാനഗർ പോലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News