Illegal Liquor Sale: അനധികൃത മദ്യവിൽപ്പന; 'പറ്റ് ബുക്കും' പണവും, ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ

Illegal Liquor Sale Idukki: മദ്യ വിൽപ്പന നടത്തുന്നതിന് ഉപയോ​ഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 07:58 PM IST
  • 3000 രൂപയും രണ്ടര ലിറ്റർ മദ്യവും ഇവരുടെ കൈയിൽ നിന്നും പിടികൂടി
  • രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്
Illegal Liquor Sale: അനധികൃത മദ്യവിൽപ്പന; 'പറ്റ് ബുക്കും' പണവും, ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ  വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. ഓട്ടോയിലാണ് ഇവർ മദ്യ വിൽപ്പന നടത്തിയിരുന്നത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

45 പേർക്ക് മദ്യം കടം നൽകിയ വകയിൽ ലഭിയ്ക്കാനുള്ള തുക എഴുതിയ പറ്റുബുക്കും ഇവരിൽ നിന്ന് കണ്ടെടുത്തു. അനധികൃതമായി മദ്യം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 3000 രൂപയും രണ്ടര ലിറ്റർ മദ്യവും ഇവരുടെ കൈയിൽ നിന്നും പിടികൂടി. 

ALSO READ: വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മാല കവരാൻ വേണ്ടി നടത്തിയ കൊലപാതകമെന്ന നി​ഗമനത്തിൽ പോലീസ്

മാങ്ങാതൊട്ടി മേഖലയിൽ ഓട്ടോ റിക്ഷയിൽ മദ്യം ചില്ലറ വിൽപ്പന നടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൊബൈലിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി.

പണം ഇല്ലാത്തവർക്ക് കടം ആയി നൽകുകയും ചെയ്തിരുന്നു. കടം നൽകിയവരിൽ നിന്ന് ലഭിക്കാനുള്ള തുക പറ്റുബുക്കിൽ കുറിച്ചിട്ട് പിന്നീട് വാങ്ങുന്നതായിരുന്നു രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News