)
തിരുവനന്തപുരം: ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കി അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വ്യാജ പരാതി നൽകിയ വീട്ടുടമക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിന്ദു. കേസിൽ പൊലീസിന് മൊഴി നൽകുന്നതിടെയാണ് ബിന്ദു ആവശ്യപ്പെട്ടത്. വ്യാജ കേസിൽ പ്രതിയാക്കി തന്നെ അപമാനിച്ചെന്നും വ്യാജ പരാതി നൽകിയ വീട്ടുടമക്കെതിരെ അന്വേഷണം വേണമെന്നുമാണ് ബിന്ദു ആവശ്യപ്പെട്ടത്.
പരാതിക്കാരിയായ വീട്ടുടമ ഓമന ഡാനിയേലിനെതിരെ അന്വേഷണം വേണമെന്നാണ് ബിന്ദു ആവശ്യപ്പെട്ടത്. പരാതി സംബന്ധിച്ച് ആറര മണിക്കൂറോളം നേരമാണ് അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘത്തിന് ബിന്ദു മൊഴി നൽകിയത്. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു ബിന്ദുവിനെതിരായി വീട്ടുടമ പരാതി നൽകിയത്.
തുടർന്ന് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരോട് പറഞ്ഞിട്ടും എസ്ഐയും സംഘവും മാനസികമായി പീഡിപ്പിച്ചു. കുടിക്കാന്‍ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കിൽ പെണ്മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസ് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയത്.
രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു. അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ ബിന്ദുവിനെ വിട്ടയച്ചു. ഇതോടെ, മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.