)
കണ്ണൂർ: വൻ മോഷണം നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പ്രചരിക്കുന്നതിനിടയിൽ മരുമകളുടെ കൊലപാതകവും. കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ദർഷിതയെ കൊന്നത് അതിക്രൂരമായിട്ടാണ് എന്നാണ് റിപ്പോർട്ട്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ചാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്ററാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. ഇവരെ കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പോലീസിന്റെ പിടിയിലാണ്.
ദർഷിത വീട് വിട്ട് കർണാടകയിലേക്ക് പോയ ദിവസമാണ് അവരുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 5 ലക്ഷം രൂപയും കാണാതായത്. ഇതിന് പിന്നിൽ ദർഷിതയും സുഹൃത്തുമാണെന്നാണ് പോലീസ് പറയുന്നത്. കെ.സി. സുമതയുടെ വീട്ടില്‍ വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു മോഷണം നടന്നത്. സുമതയുടെ മകന് സുഭാഷിന്റെ ഭാര്യയാണ് ഈ കര്‍ണാടക സ്വദേശിനിയായ ദര്‍ഷിത. ഇവരുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സുമതയും മറ്റൊരു മകന് സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്കായി പോയിരുന്നു. ഇതിനു പിന്നാലെ വീട്ടിലുണ്ടായിരുന്ന ദര്‍ഷിത കുഞ്ഞുമായി ഹുന്‍സൂരിലെ സ്വന്തം വീട്ടിലേക്കും പോയിരുന്നു. തുടര്‍ന്ന് വൈകീട്ട് നാലരയോടെ സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരമറിയുന്നത്. 30 പവന് സ്വര്‍ണവും അഞ്ചുലക്ഷം രൂപയുമാണ് വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.