)
കൊല്ലം: മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ അനിൽ കുമാർ എന്നയാളാണ് പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന്റെ അടുത്തായിരുന്നു താമസിച്ചത്.
ഇയാൾക്കെതിരെ നിരവധി കേസുകൾ പല സ്റ്റേഷനുമായിലായി ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അനിൽ കുമാർ കഴിഞ്ഞ ദിവസം മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനു പുറമെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച ഒരു യുവാവ് എത്തി മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ മേയറുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതിനെ തുടർന്നാണ് മേയർ കമ്മീഷണർക്ക് പരാതി നൽകിയതും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. തനിക്ക് പൊതുവെ ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.