)
ന്യൂഡൽഹി: മധ്യവയസ്കരായ ദമ്പതിമാരും മൂത്ത മകനും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ഇവരുടെ രണ്ടാമത്തെ മകനെ കാണാതായി. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ പ്രേം സിംഗ് (48), ഹൃത്വിക് (24) എന്നിവരുടെ മൃതദേഹം താഴത്തെ നിലയിൽ കണ്ടെത്തി.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം. പ്രേം സിംഗിന്റെ ഭാര്യ രജനി (43) യുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയത്. വായ മൂടിക്കെട്ടിയ നിലയിലാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ രണ്ടാമത്തെ മകൻ സിദ്ധാർഥിനെ (23) കാണാതായി.
സിദ്ധാർഥ് മാനസികാസ്വാസ്ഥ്യത്തിന് കഴിഞ്ഞ 12 വർഷത്തോളമായി ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയും മാതാപിതാക്കളെയും സഹോദരനെയും സിദ്ധാർഥ് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
താൻ കുടുംബത്തെ കൊലപ്പെടുത്തിയതായും ഇനി വീട്ടിൽ താമസിക്കുന്നില്ലെന്നും ഇയാൾ നാട്ടുകാരോട് പറഞ്ഞതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തനായത്. പ്രേം സിംഗ് സ്ഥിരമായി മദ്യപിക്കുമെന്നും വീട്ടിൽ പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും ഗ്രാമപ്രധാൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചുവരുന്നു. സിദ്ധാർഥിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.