Pathanamthitta News: വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

Pathanmthitta News: റാന്നി ഡിവിഷൻ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെഎ അശോകനാണ് അറസ്റ്റിലായത്

Written by - Vishnupriya S | Last Updated : Feb 4, 2026, 10:43 PM IST
  • ചിറ്റാർ പൊലീസാണ് അശോകനെ അറസ്റ്റ് ചെയ്തത്.
  • ഇന്ന് രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നൽകിയത്.
  • പിന്നാലെ ഉച്ചയോടെ പൊലീസ് അശോകനെ അറസ്റ്റ് ചെയ്തു.
Pathanamthitta News: വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട: വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റാന്നി ഡിവിഷൻ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെഎ അശോകനാണ് അറസ്റ്റിലായത്. ചിറ്റാർ പൊലീസാണ് അശോകനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നൽകിയത്. പിന്നാലെ ഉച്ചയോടെ പൊലീസ് അശോകനെ അറസ്റ്റ് ചെയ്തു.

Add Zee News as a Preferred Source

വനിതാ ബീറ്റ്  ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി.  വനിതാ ഉദ്യോഗസ്ഥയുടെ പരാതി ആദ്യം ഫോറസ്റ്റ് സ്റ്റേഷനിൽ ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെന്ന് ആക്ഷേപമുണ്ട്. എന്നാൽ ഉദ്യോഗസ്ഥയും ഭർത്താവും പരാതിയിൽ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടെടുത്തതിനെ തുടർന്നാണ് പൊലീസ് അശോകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം എന്നിവക്ക് പുറമെ മറ്റ് വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News