കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ് നടന്നത്. വിര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ പരിശോധന നടന്നത്. തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടുകള്‍, ഇവര്‍ക്കായി പണം സ്വീകരിക്കുന്നവര്‍, അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എവിടേക്ക് പണം കൈമാറുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന നടന്നത്.
തട്ടിപ്പ് നടത്തുന്നവരുടെ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെ കുറിച്ച് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 16 സ്ഥലങ്ങളിലാണ് രാവിലെ ഏഴര മുതല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. നേരത്തെ ഈ കേസില്‍ രാജ്യവ്യാപകമായി സിബിഐ പരിശോധന നടത്തിയിരുന്നു. ആദ്യം കേസ് തൃശൂര്‍ സൈബര്‍ പൊലീസാണ് അന്വേഷിച്ചിരുന്നത്. തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









