)
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
മൂന്ന് ജീവനക്കാരികൾ ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് പ്രതി. സ്ഥാപനത്തിന്റെ ക്യൂ ആർ കോഡിന് പകരം തങ്ങളുടെ ക്യൂ ആർ കോഡ് നൽകി പണം തട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.
ദിവ്യ ഫ്രാങ്ക്ളിൻ, വിനിത ജൂലിയറ്റ്, രാധാകുമാരി എന്നിവരും വിനിത ജൂലിയറ്റിന്റെ ഭർത്താവ് ആദർശും ആണ് കേസിലെ പ്രതികൾ. പണം പ്രതികൾ ആഢംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ജീവനക്കാരികൾ ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
വിശ്വാസ വഞ്ചന, കൈവശപ്പെടുത്തൽ, മോഷണം, ചതി എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ട് വർഷം കൊണ്ട് പ്രതികൾ 66 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. ഓ ബൈ ഓസി എന്ന ബൊട്ടീക്കിൽ നിന്ന് ജീവനക്കാരികളായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ പണം തട്ടിയെടുത്തതായി കാണിച്ച് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് കൃഷ്ണകുമാറാണ് പരാതി നൽകിയത്.
പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കും എതിരെ പരാതി നൽകി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പണം കവർന്നെന്നും ആരോപിച്ചാണ് ഇവർ പരാതി നൽകിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.