Snake Smugglers: മുംബൈ വിമാനത്താവളത്തിലാണ് സംഭവം

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ ഇന്ത്യക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് നിരവധി വിഷപാമ്പുകളെ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. തായ്ലൻഡിൽ നിന്ന് വന്ന യാത്രക്കാരന്റെ ബാഗേജിലാണ് വിഷപ്പാമ്പുകളെ കണ്ടെത്തിയത്. അണലിയുടെ പലയിനം പാമ്പുകളാണ് ബാഗേജിൽ ഉണ്ടായിരുന്നത്.
On 01.06.2025, officers at CSMIA seized 3 Spider-Tailed Horned Vipers & 5 Asian Leaf Turtles (CITES Appendix-II), along with 44 Indonesian Pit Vipers, concealed in checked-in baggage. An Indian national arriving from Thailand was arrested. pic.twitter.com/C07R2Y58ZX
— Mumbai Customs-III (@mumbaicus3) June 1, 2025
44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പർ, 3 സ്പൈഡർ ടെയിൽഡ് ഹോൻഡ് വൈപ്പർ, 5 ഏഷ്യൻ ഇല ആമകളെയുമാണ് ഇയാളുടെ ബാഗേജിൽ നിന്ന് കണ്ടെത്തിയത്. ഇവയെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. പിടികൂടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണമായ സംഭവമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.