)
ന്യൂഡൽഹി: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയ ഡിആർഡിഒ ജീവനക്കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. പിടിയിലായത് ഡിഡിആര്ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദാണ്.
ഇയാൾ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോർട്ട്. മഹേന്ദ്ര പ്രസാദ് ജെയ്സല്മീരിലെ ഗസ്റ്റ് ഹൗസ് ജീവനക്കാരനാണ്. രാജസ്ഥാന് സിഐഡി ഇന്റലിജന്‍സാണ് തെളിവുകളോടെ ഇയാളുടെ ചാരവൃത്തി കണ്ടെത്തിയത്. മാത്രമല്ല ഇയാൾക്ക് പാക് ചാര സംഘടനയുമായും ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയുമായി പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാകിസ്താനിലെ രഹസ്യാന്വേഷണ ഓഫീസറുമായും മഹേന്ദ്ര പ്രസാദിന് ബന്ധമുണ്ടെന്നാണ്. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജസ്ഥാന് സിഐഡി ഇന്റലിജന്‍സ് രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് സിഐഡി ഐജി ഡോ. വിഷ്ണുകാന്ത് വ്യക്തമാക്കി. പ്രതിയായ മഹേന്ദ്ര പ്രസാദ് ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് സംയുക്ത സൈന്യം ചോദ്യം ചെയ്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളുടെ മൊബൈല്‍ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.