ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വയനാട്: കൽപ്പറ്റയിൽ വൻ ലഹരി വേട്ട. വിൽപ്പനയ്ക്കായി കടത്തിയ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി വി. റാസിക് ആണ് പിടിയിലായത്. ഇരു കാലുകളിലും ടേപ്പ് ചെയ്ത് ഒളിപ്പിച്ച നിലയിൽ കടത്താനായിരുന്നു ശ്രമം.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്കാണ് സംഭവം. സംശയാസ്പദമായി കണ്ട പ്രതിയെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പരിശോധിച്ചപ്പോഴാണ് ലഹരി പിടികൂടിയത്. പ്രതിയുടെ കാലുകളിൽ ടേപ്പ് ചെയ്ത നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
കൽപ്പറ്റ ഇൻസ്പെക്ടർ എസ് എച്ച് ഒ ടി പി ദിനേശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എൻ വി ഹരീഷ് കുമാർ, കെ ശ്രീതു, വി അനന്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ രാജ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ രവി, വി ബി വിൽസൺ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.