കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസിന്റെ പിടിയിൽ. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
പത്തനാപുരം സ്വകാര്യ ലോഡ്ജിൽ താമസിച്ചു ലഹരി പാർട്ടി നടത്തി വന്ന തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
കമ്മീഷണർ സ്‌ക്വാഡ് ഉദ്യോഗസ്ഥർ ആയ EI (G) മനോജ് DS,പ്രിവന്റീവ് ഓഫിസർ മനു, റേഞ്ച് പാർട്ടിയിലെ അംഗങ്ങൾ ആയ എക്‌സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു DS, EI (G) VA ഷാജഹാൻ, AEI (G)സുനിൽ കുമാർ, AEI (G) അനിൽ Y, CEO മാരായ അരുൺ ബാബു, അഭിജിത്ത്, നിതിൻ സർക്കിൾ പാർട്ടി അംഗങ്ങൾ ആയ CEO മാരായ ഹരികൃഷ്ണൻ, അരുൺ കുമാർ PO( g)സജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








