Drugs Seized In Kozhikode: പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്തസംഘമാണ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് വൻ ലഹരിവേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി. 22 ഗ്രാം എംഡിഎംഎയും ഒരു കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലായി സ്വദേശി ഷാജഹാൻ, ബേപ്പൂരിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് മാവൂർ റോഡ് പരിസരത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്തസംഘമാണ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കല്ലായിയിൽ ട്രെയിനിറങ്ങി ഓട്ടോറിക്ഷയിൽ മാവൂർ റോഡിലെത്തിയതാണ് ഇവർ.
ഇരുവരും മറ്റ് നിരവധി കേസുകളിൽ പ്രതികളാണെന്നും ഷാജഹാൻ കഞ്ചാവ് കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 120 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ആന്ധ്രപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഷാജഹാൻ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.