കോഴിക്കോട്: ബംഗ്ലാദേശിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി കൽസർ അലി (29) ആണ് പിടിയിലായത്. കോഴിക്കോട് പുല്ലാളൂരിൽ വച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാൾ അസാധാരണമാംവിധം സിറിഞ്ചുകൾ വാങ്ങാൻ എത്തുന്നതിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർക്ക് സംശയം തോന്നി.
ഇക്കാര്യം എക്സൈസ് സംഘത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബംഗ്ലാദേശിൽ നിന്ന് ഇയാൾ കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ചിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ്. കോഴിക്കോട് ജില്ലയിൽ ലഹരി വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് കൽസർ അലി.
ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന ഹെറോയിൻ 2000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഇയാൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് ഹെറോയിൻ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ച് ഇയാളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോഴിക്കോട് എക്സൈസ് സിഐ ടി രാജീവ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ കെ പ്രവീൺ കുമാർ, കെ ജുബീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെകെ രസൂൺ കുമാർ, എഎം അഖിൽ, കെ ദീപക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഒടി മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









