)
തിരുവനന്തപുരം: വേദനസംഹാര മയക്കുമരുന്ന് ഗുളികകളുമായി നെയ്യാറ്റിൻകരയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എത്തിയ സ്വകാര്യ ബസിൽ വന്ന പശ്ചിമബംഗാൾ സ്വദേശി റൂയൽ ഇസ്ലാം ആണ് പിടിയിലായത്. ഓണക്കാലത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിൽ ആയത്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. യുവാവിന്റെ ബാഗിൽ നിന്ന് 467.977 ഗ്രാം നിരോധിക്കപ്പെട്ട ട്രമഡോള്‍ അടങ്ങിയ ഗുളികകൾ കണ്ടെത്തി. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നൽകാവുന്ന മരുന്നുകളാണിവ.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതാണ് മരുന്നുകൾ എന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകരയിലും പരിസര പ്രദേശത്തും പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരികൾ പിടിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.