വയനാട്: ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെ പിന്തുടർന്ന് പിടികൂടി. നൈജീരിയൻ പൗരൻ ഉൾപ്പെടെ രണ്ടു പേരെ ബെംഗളൂരുവിൽ നിന്നാണ് വയനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ടാൻസാനിയൻ പൗരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ, ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും ബെംഗളൂരുവിലെ എംഡിഎംഎ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.
താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. കൂട്ടു പ്രതിയായ ടാന്‍സാനിയൻ സ്വദേശി പ്രിന്‍സ് സാംസണ്‍ ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ALSO READ: കോട്ടയത്ത് കഞ്ചാവുമായി 10ാം ക്ലാസുകാരൻ പിടിയിൽ
മൂന്ന് പേരും ബെംഗളൂരുവിലെ ഗവൺമെൻ്റ് കോളേജില്‍ ബിസിഎ വിദ്യാര്‍ഥികളാണ്. കുറച്ചു കാലമായി ഇവർ കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ഒരുപാട് പണമിടപാടുകളും നടത്തിയിട്ടുണ്ട്. ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 93 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഷഫീഖ് പിടിയിലായിരുന്നു.
ഈ സംഭവത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് വിദേശികളടക്കം പിടിയിലായത്. ചില്ലറ വില്‍പ്പനയ്ക്കും സ്വന്തം ആവശ്യത്തിനുമാണ് ഷഫീഖ് എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബെംഗളൂരുവിൽ നിന്ന് ടാൻസാനിയൻ പൗരനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









