)
ഇടുക്കി: കേരളത്തിലേക്ക് രാസലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ. കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് ഇപ്പോൾ മൂന്ന് പേർ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേർ നേരത്തെ ഡൽഹിയിൽ അറസ്റ്റിലായിരുന്നു. കണ്ണൂർ മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്ക്കർ, കൊയിലാണ്ടി സ്വദേശി ജോജിറാം ജയറാം, കർണ്ണാടക സ്വദേശി ഭീമപ്പ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
27 ഗ്രാം എംഡിഎംഎയുമായി ജൂലൈ 15ന് ബെംഗളൂരുവിൽ നിന്നും കട്ടപ്പനയിൽ എത്തിയ കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അരുൺ ഭാസ്ക്കർ ഉൾപ്പടെയുള്ള സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് വിശദമായി അന്വേഷണം നടത്തുകയും ബെംഗളൂരുവിൽ നിന്ന് മൂവരെയും പിടികൂടുകയുമായിരുന്നു.
സംഘത്തിലെ പ്രധാനികളായ തലശ്ശേരി സ്വദേശി സുഹൈൽ, പാലക്കാട് സ്വദേശി സുജിൻ എന്നിവരെ കഴിഞ്ഞ ദിവസം ഡൽഹി ക്രൈബ്രാഞ്ച് പിടികൂടിയിരുന്നു. സുഹൈലിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് രാസ ലഹരി കടത്തിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ ലഹരി മരുന്ന് എത്തിച്ച ശേഷം കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്നു രീതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.