മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം. 80 വയസുകാരി ഓമനയമ്മയാണ് മരിച്ചത്. സന്തോഷ് എന്ന് വിളിക്കുന്ന മണികണ്ഠൻ മദ്യപിച്ചെത്തി ഓമനയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് കിടന്ന ഓമനയമ്മയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓമനയമ്മയും ഭർത്താവും മകളും മകളുടെ മകനുമാണ് വീട്ടിൽ താമസം. സന്തോഷ് മറ്റൊരു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ് സന്തോഷ്. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി.
Crime News: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്തിനും പരിക്ക്; മുൻവൈരാഗ്യമെന്ന് പ്രാഥമിക നിഗമനം
കൊല്ലം: ചിതറ തുമ്പമൺതൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ സുഹൃത്ത് അനന്ദുവിനും കുത്തേറ്റ്. അനന്ദുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ സുജിനെ രക്ഷിക്കാനായില്ല.
സുജിന്റെ വയറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു സംഘം സുജിനെയും അനന്ദുവിനെയും ആക്രമിച്ചത്. കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായതായാണ് സൂചന. 5 അംഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.