കൊച്ചി: കൊച്ചിയില്‍ പോലീസിന് നേരെ മദ്യപന്റെ ആക്രമണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ബംഗാള്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാല്‍, ലിന്റോ ഏലിയാസ് എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇയാൾ പോലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ രാത്രി ഒമ്പതരയോടെയാണ്. തപൻ വൈറ്റില പാലത്തിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. ഇയാൾ രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുകയും പ്രദേശവാസികള്‍ക്കെതിരെ തിരിയുകയുമായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ കടവന്ത്ര പോലീസിനെ അറിയിക്കുകയും സംഭവ സ്ഥലത്തെത്തിയ . പോലീസ് തപനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ കടിച്ചു മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിയച്ചപ്പോഴും അക്രമാസക്തനായിരുന്നു. എന്നാല്‍ ലഹരിയുടെ കെട്ടടങ്ങിയതോടെ പ്രതി ശാന്തനാകുകയും താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുകയുമാണ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
Also Read: സൂര്യഗ്രഹണത്തോടെ ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
കൊച്ചിയിൽ കഴിഞ്ഞ ദിവസവും പോലീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അയ്യമ്പുഴയില്‍ സംശയാപ്‌സദമായ സാഹചര്യത്തില്‍ യുവതിയെയും യുവാവിനെയും കണ്ട പോലീസ് കാര്യം തിരക്കിയപ്പോഴാണ് ഇരുവരും പോലീസിന് നേരെ തിരിഞ്ഞത്. ആക്രമണത്തില്‍ പ്രതികൾ എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









