)
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയായ ജസ്റ്റിൻ രാജിനെ ജീവനക്കാർ താമസിക്കുന്ന വാടക വീടിന്റെ പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
ഇവരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. മദ്യ ലഹരിയില്‍ ആയിരുന്ന പ്രതികള്‍ പോലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ വിഴിഞ്ഞം എസ്ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് പിടികൂടിയത് ഡല്‍ഹി സ്വദേശി ദില്‍കുമാര്‍, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ്. ജസ്റ്റിനും കൊലപാതകികളും തമ്മില്‍ ജോലിക്ക് വരാത്ത വിഷയത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. ഇതിനിടയിൽ ജസ്റ്റിന് രാജ് ഇടപ്പഴഞ്ഞിയില്‍ വരാന്‍ ഉപയോഗിക്കുന്ന സ്കൂട്ടറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ജസ്റ്റിന്റെ ഹോട്ടലിൽ എട്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേർ ഹോട്ടലില്‍ എത്തിയിരുന്നില്ല ഇവരെ തിരക്കി ജസ്റ്റിന് ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തിന്റെ സ്കൂട്ടറില്‍ എത്തുകയായിരുന്നു. എന്നാണ് റിപ്പോർട്ട്. ഈ സ്കൂട്ടറാണ് ഇപ്പോൾ കാണാതായത്.
തൊഴിലാളികളെ അന്വേഷിച്ചുപോയ ജസ്റ്റിനെ ഏറെ നേരെമായിട്ടും കാണാതായതിനെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരം പായകൊണ്ട് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ജസ്റ്റിന് കേരള കഫേയുടെ നാല് പാര്ട്ട്ണര്മാരില് ഒരാളാണ്. എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നതും ജസ്റ്റിനാണ്.
വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമയായ ജസ്റ്റിൻ രാജ് പാറശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ്. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.