)
തിരുവനന്തപുരം: വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമയായ ജസ്റ്റിൻ രാജിനെ കൊന്ന പ്രതികളിലൊരാൾ കിക് ബോക്സറെന്ന് റിപ്പോർട്ട്. ഇയാളുടെ ഇടിയിലാണ് ജസ്റ്റിൻ രാജിന്റെ വാരിയെല്ലുകൾ തകർന്നത് എന്നാണ് റിപ്പോർട്ട്.
പ്രതികളെ പിടികൂടിയത് ഇവർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു. ഇവർ ജസ്റ്റിൻരാജ് വന്ന സ്കൂട്ടർ പണയംവെച്ച ശേഷമാണ് വിഴിഞ്ഞത്തെത്തിയത്. സ്കൂട്ടർ കൊല്ലപ്പെട്ട ജസ്റ്റിൻരാജിന്റെ സുഹൃത്തിന്റേതാണ്. കേസിൽ ഡൽഹി സ്വദേശി ദിൽകുമാർ വിഴിഞ്ഞം സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവർ രണ്ടാളും ജസ്റ്റിന്‍രാജിന്റെ റസ്റ്ററന്റിലെ തൊഴിലാളികളായിരുന്നു. കൊലപാതകത്തിനുശേഷം വാഹനവും ജസ്റ്റിന്‍രാജിന്റെ പഴ്സും മോഷ്ടിച്ചാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നും മുങ്ങിയത്. പഴ്സിലുണ്ടായിരുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നുവെങ്കിലും പിന്‍നമ്പര്‍ അറിയാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു.
പിടിയിലായ രാജേഷ് കിക് ബോക്സറും ജിംനേഷ്യം പരിശീലകനുമാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടാനെത്തിയ പോലീസുകാരെയും ഇവര്‍ ആക്രമിച്ചിരുന്നു.
ജോലിക്കു ചെല്ലാത്തതിനു വഴക്കു പറഞ്ഞതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റു ചെയ്ത കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് മ്യൂസിയം സിഐ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.