Pulsar Suni: ഹോട്ടലിൽ ആക്രമണം: പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം

Report To Cancel Pulsar Suni Bail: പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് സംഘം കോടതിയിൽ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2025, 12:06 PM IST
  • നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘത്തിന്റെ നീക്കം
  • വിചാരണ കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു
Pulsar Suni: ഹോട്ടലിൽ ആക്രമണം: പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘത്തിന്റെ നീക്കം. വിചാരണ കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു.

Add Zee News as a Preferred Source

Also Read: സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്ന് വർധിച്ചത് 160 രൂപ!

ജാമ്യത്തിൽ ഇറങ്ങിയ ശേഷം മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും.  മാത്രമല്ല പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ സുനിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൾസർ‌ സുനിയുടെ ജാമ്യം റദ്ദാക്കാനുളള നടപടികളിലേക്ക് നീങ്ങുന്നതിനുള്ള നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് സുനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

Also Read: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും തുടർന്ന് ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  പരാതിയിൽ കുറുപ്പുംപടി പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സംഭവത്തിൽ പൾസർ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതിയാണ് പൾസർ സുനി. 2024 സെപ്റ്റംബറിലാണ് കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശനമായ വ്യവസ്ഥകളോടെയാണ് സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News