തിരുവനന്തപുരം: വീട്ടുവളപ്പിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ടു വളർത്തിയ 62 വയസുകാരനെതിരെ കേസെടുത്ത് എക്സൈസ്. സംഭവം നടന്നത് നെയ്യാറ്റിൻകരയിലാണ്.
Also Read: തിരുമൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിന്റെ വീട്ടുവളപ്പിൽ നിന്നും ഏകദേശം 102 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇവർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള സംഘം വേണുവിൻ്റെ വീട്ടിൽ പരിശോധന നടത്തുകയും വീടിനോട് ചേർന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്.
Also Read: കന്നി രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; മീന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും
തുടർന്ന് കഞ്ചാവ് കൃഷി ചെയ്ത കുറ്റത്തിന് വേണുവിനെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. എന്നാൽ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയ സമയത്ത് പ്രതിസ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്താനായില്ല എന്നാണ് റിപ്പോർട്ട്. വീട്ടിൽ വേണു ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









