കൊച്ചി: ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് മകനെ ക്രൂരമായി മർദ്ദിച്ച് അച്ഛൻ. കളമശ്ശേരിയിലാണ് സംഭവം. കളമശ്ശേരി തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ ആണ് 11 വയസുകാരന്റെ കൈ തല്ലിയൊടിച്ചത്. രണ്ട് ദിവസം മുൻപാണ് ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പതിനൊന്നുകാരന്റെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. സംഭവത്തിൽ ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
വടി കൊണ്ട് ശക്തിയായി അടിച്ചതിനാലാണ് കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടായത്. രണ്ടാം തവണയാണ് കുട്ടി ബോക്സും പുസ്തകവും കൊണ്ടുകളയുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മർദ്ദിച്ചത്. പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ശിവകുമാറിനെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ് കുടുംബം. കുറച്ചു കാലമായി ഇവര്‍ കൊച്ചിയിലാണ് താമസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









