പത്തനംതിട്ട: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട പെരുമ്പെട്ടിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്. വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









