കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് മരുമകളെ വെട്ടി പരിക്കേൽപ്പിച്ചു അമ്മായിയച്ഛൻ. കൊച്ചി പറവൂരിലാണ് സംഭവം. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടി പരിക്കേൽപ്പിച്ചത്. അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയായിരുന്നു.
വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ചു. തുടർന്ന്, അനുപയുടെ മുഖത്തും ചെവിയുടെ ഭാഗത്തും മർദനമേറ്റു. സംഭവ സമയം അനൂപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം രാജനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെ മകളാണ് അനുപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









