നാല് മാസം പ്രായമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ഘാട്കോപറിലാണ് സംഭവം. സഞ്ജയ് എന്ന 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ ഷൈലജയാണ് (36) പരാതി നൽകിയത്. മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു സഞ്ജയ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ് സഞ്ജയും ഷൈലജയും മൂന്ന് മക്കളും താമസിച്ചിരുന്നത്. മൂന്നാമത്തെ കുഞ്ഞുണ്ടായ ശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതിനാൽ സഞ്ജയ് സന്തുഷ്ടനായിരുന്നില്ലെന്ന് ഷൈലജ പൊലീസിനോട് പറഞ്ഞു. വഴക്ക് പതിവായിരുന്നുവെന്നും യുവതി പറഞ്ഞു.
വെള്ളിയാഴ്‌ച ഷൈലജ ജോലിക്ക് പോയ സമയത്താണ് തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ശ്രേയയെ അച്ഛൻ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ഷൈലജ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകൾക്ക് സുഖമില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്‍റെ മരണം ശേഷം സംശയം തോന്നിയ അമ്മ ഷൈലജ പൊലീസിൽ പരാതി നൽകുകയായിരുന്നു .
തുടർന്നാണ് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ചോദ്യംചെയ്യലിൽ സഞ്ജയ് കുറ്റം സമ്മതിച്ചു. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് സഞ്ജയ് കരുതിയതെന്നും എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇയാൾ പറയുന്നത് കള്ളമാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 7 വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









