തിരുവനന്തപുരം: തലച്ചോറിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ജോയിയുടേയും അഞ്ജനയുടേയും മകൾ ജ്യോതിലക്ഷ്മിയാണ് മരിച്ചത്. ഞെക്കാട് ഗവൺമെന്റ് എച്ച്എസ്എസ് 9ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി. ശ്വാസതടസ്സവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായതായി സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും ഒക്കെ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ച മരിക്കുകയായിരുന്നു.
വീടിന് സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടെത്തിയത്. ഈ തോട്ടിലൂടെ കുട്ടികൾ നടന്നിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മരിച്ച കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നുവെന്നും ഇതുവഴി അണുബാധ ഉണ്ടായത് ആകാം കാരണമെന്നും ഡോക്ടർമാർ പറയുന്നു. മെഡിക്കൽ കോളേജിൽ കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാകാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു കുട്ടിയുടെ മാതാവ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കുട്ടിയുടെ രോഗം എന്തെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. വേദനകൊണ്ടു പിടഞ്ഞ കുട്ടിയെ നിലത്താണ് കിടത്തിയിരുന്നതെന്നും മാതാവ് പറഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അണുബാധ തിരിച്ചറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









